Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ottapalam Railway Station

Palakkad

ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ര​ണ്ടാം​ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ന്‍റെ മേ​ൽ​ക്കൂ​ര നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഒ​ന്നാം​ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ന് മു​ഴു​വ​ൻ​ഭാ​ഗ​ത്തും മേ​ൽ​ക്കൂ​ര​യാ​യി​ക്ക​ഴി​ഞ്ഞു. ര​ണ്ടു പ്ലാ​റ്റ്ഫോ​മി​ലും അ​ഞ്ചു​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മേ​ൽ​ക്കൂ​ര​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഏ​റ്റ​വു​മൊ​ടു​വി​ൽ സ്ഥാ​പി​ച്ച ര​ണ്ടു​മേ​ൽ​ക്കൂ​ര​യു​ടെ പ​ണി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​വി​ടേ​ക്കു​വേ​ണ്ട ഇ​ല​ക്ട്രി​ക് പ​ണി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ മേ​ൽ​ക്കൂ​ര​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

നേ​ര​ത്തേ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ മൂ​ന്നു​ഭാ​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി​രു​ന്നു മേ​ൽ​ക്കൂ​ര​യു​ണ്ടാ​യി​രു​ന്ന​ത്. പ്ലാ​റ്റ്ഫോ​മി​ന്‍റെ നീ​ളം കൂ​ട്ടി​യ​തി​നൊ​പ്പം ഏ​റ്റ​വും അ​വ​സാ​ന ഭാ​ഗ​ത്തു​വ​രെ ഇ​പ്പോ​ൾ മേ​ൽ​ക്കൂ​ര​യു​ണ്ട്.

ഒ​റ്റ​പ്പാ​ലം സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പ​ത്താ​ണ് ട്രെ​യി​ൻ​എ​ൻ​ജി​ൻ വ​ന്നു​നി​ർ​ത്തു​ക. ഇ​വി​ടെ പൂ​ർ​ണ​മാ​യും മേ​ൽ​ക്കൂ​ര​യു​ണ്ട്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പ്ലാ​റ്റ്ഫോ​മി​ന്‍റെ പ​കു​തി​ഭാ​ഗം ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് ട്രെ​യി​ൻ കാ​ത്തു​നി​ൽ​ക്കു​ന്നി​ട​ത്ത് മേ​ൽ​ക്കൂ​ര​യി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ ​പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​ര​മാ​യി. എ​ങ്കി​ലും മ​ഴ പെ​യ്താ​ൽ ഈ ​അ​ഞ്ചു​മേ​ൽ​ക്കൂ​ര​യ്ക്കു​മി​ട​യി​ലൂ​ടെ ന​ട​ന്നു​പോ​ക​ണ​മെ​ങ്കി​ൽ കു​ട​ത​ന്നെ വേ​ണം. ഇ​വ യോ​ജി​പ്പി​ച്ച് പൂ​ർ​ണ​മാ​യ മേ​ൽ​ക്കൂ​ര​യി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. മ​ഴ​പെ​യ്യു​മ്പോ​ൾ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് ര​ണ്ടി​ലേ​ക്ക് പോ​കാ​നു​ള്ള ഗോ​വ​ണി ക​യ​റാ​നും ന​ന​യേ​ണ്ടി​വ​രും.

Latest News

Corehub Up